കർഷകർക്ക് ട്രൈക്കോ കേക്ക് വിതരണം ചെയ്തു
1486990
Saturday, December 14, 2024 5:43 AM IST
ചെമ്പനോട: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ചക്കിട്ടപാറ കൃഷിഭവന്റെയും ചക്കിട്ടപാറ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ "കേര രക്ഷാ വാരം 2024-25'ന്റെ ഭാഗമായി തെങ്ങിന്റെ കൂമ്പ് ചീയലിനെതിരേയുള്ള ട്രൈക്കോ കേക്ക് കർഷകർക്ക് വിതരണം ചെയ്തു.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.എ. ജോസുകുട്ടി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രശ്മ സജിത്ത്, അസി. കൃഷി ഓഫീസർ ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.