ചോദ്യ പേപ്പർ ചോർത്തിയവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന്
1487324
Sunday, December 15, 2024 7:10 AM IST
കുന്നമംഗലം: എംഎസ് സൊല്യൂഷൻ എന്ന യുട്യൂബ് ചാനലിന് അർധവാർഷിക പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർത്തി നൽകിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് എൻടിയു സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന മീഡിയ കൺവീനർ സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മേഖലയെ തകർത്തുകൊണ്ട് സ്വകാര്യ ട്യൂഷൻ സെന്ററുകളെ സഹായിക്കുന്ന നടപടിയാണിത്. സബ് ജില്ലാ പ്രസിഡന്റ് പി. ജ്യോതി അധ്യക്ഷത വഹിച്ചു. വിനോദ് കുമാർ, എ.ആർ. ഹരീഷ്, കെ. ഷാജിമോൻ എന്നിവർ പ്രസംഗിച്ചു.