പൊതിച്ചോറ് വിതരണം ചെയ്തു
1487325
Sunday, December 15, 2024 7:10 AM IST
കോഴിക്കോട്: കെസിവൈഎം എസ്എംവൈഎം പാറോപ്പടി മേഖലയുടെ നേതൃത്വത്തിൽ 2200ൽ പരം പൊതിച്ചോറ് വിതരണം ചെയ്തു.
മെഡിക്കൽ കോളജ് അങ്കണത്തിൽവച്ച് മേഖലാ ഡയറക്ടർ ഫാ. ജോസഫ് പന്തലാടിക്കൽ പൊതിച്ചോറ് വിതരണം ഫ്ലാഗ് ഓഫ് ചെയ്തു. മേഖല ആനിമേറ്റർ സിസ്റ്റർ പാവന, മേഖല പ്രസിഡന്റ് ജോഫിൻ ജോസഫ് പൊട്ടോളിൽ, മേഖലാ സെക്രട്ടറി ഏബ്രഹാം ജോസഫ് തടത്തിൽ, വൈസ് പ്രസിഡന്റ് അനുജ ജോബി തുടങ്ങിയവർ പങ്കെടുത്തു.