താലൂക്ക് വികസന സമിതി നിർദേശം നൽകി; ചക്കിട്ടപാറ ശാന്തി പാലിയേറ്റീവ് കെയറിനു വഴിയായി
1486991
Saturday, December 14, 2024 5:43 AM IST
ചക്കിട്ടപാറ: മലയോര ഹൈവേയുടെ നിർമാണ പ്രവൃത്തിയുടെ ഭാഗമായി ഡ്രൈനേജ് നിർമിച്ചപ്പോൾ പ്രവേശന മാർഗം അടഞ്ഞ ചക്കിട്ടപാറ ശാന്തി പാലിയേറ്റീവ് കെയറിന് വഴിയായി. പ്രശ്നം ദീപികയിൽ ചിത്രം സഹിതം വാർത്തയായിരുന്നു. കൊയിലാണ്ടി താലൂക്ക് വികസന സമിതിയുടെ നിർദേശ പ്രകാരം കേരള റോഡ് ഫണ്ട് ബോർഡാണ് മണ്ണിട്ടുയർത്തി താൽക്കാലിക വഴി നിർമിച്ചു നൽകിയത്.
പാലിയേറ്റീവ് കെയറിൽ എത്തുന്ന രോഗികൾക്കും വയോജനങ്ങൾക്കും ഇത് വളരെ ഉപകാരമായി. മുമ്പ് കുത്തനെ ചാരിയ ഒരു പലകയാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിലൂടെ കയറാനും ഇറങ്ങാനും വയോജനങ്ങളും രോഗികളും പരസഹായം തേടിയിരുന്നു. ഇപ്പോൾ ഇതിന് അറുതിയായി.