450 ലിറ്റർ വാഷ് പിടികൂടി
1486649
Friday, December 13, 2024 4:21 AM IST
കൊയിലാണ്ടി: ന്യൂ ഇയർ, ക്രിസ്മസ് എന്നിവയുടെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ 450 ലിറ്റർ വാഷ് പിടികൂടി.
കൊയിലാണ്ടി നെല്യാടി പുഴയുടെ കരഭാഗമായ കോയിത്തുമ്മൽ ഭാഗത്തു നടത്തിയ പരിശോധനയിൽ കണ്ടൽ കാടുകൾക്കിടയിൽ ഒളിപ്പിച്ചുവച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പ്രവീൺ ഐസക്, പി.സി. ബാബു, പ്രിവന്റീവ് ഓഫീസർമാരായ വിശ്വനാഥൻ, ശ്രീജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ. വിപിൻ, വിജിനീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.