മു​ക്കം: ഈ ​മാ​സം 23 മു​ത​ൽ 27 വ​രെ തെ​ലു​ങ്കാ​ന​യി​ലെ ബെ​ല്ലം​പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന സ​ബ്ജൂ​ണി​യ​ർ, യൂ​ത്ത് നാ​ഷ​ണ​ൽ സോ​ഫ്റ്റ്ബേ​സ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള ടീ​മി​ന്‍റെ പ​രി​ശീ​ല​ന ക്യാ​മ്പ് മാ​മ്പ​റ്റ ഡോ​ൺ ബോ​സ്കോ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 40 വീ​തം ആ​ൺ​കു​ട്ടി​ക​ളും, പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ജോ​ൺ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജോ​ബി എം. ​ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​യു​ക്ത കാ​യി​ക അ​ധ്യാ​പ​ക സം​ഘ​ട​ന സം​സ്ഥാ​ന ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീം കൊ​ളാ​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. എ​ഡ്വേ​ർ​ഡ്, കോ​ള​ജ് കാ​യി​ക വി​ഭാ​ഗം മേ​ധാ​വി സ​ന്തോ​ഷ് മ​രു​തോ​ലി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി വി​പി​ൻ സോ​ജ​ൻ, കേ​ര​ള ടീം ​കോ​ച്ചു​മാ​രാ​യ രാ​ഹു​ൽ കൃ​ഷ്ണ, കെ. ​അ​ക്ഷ​യ്, ജെ. ​ഷ​ഹ​നാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ല​വി​ലെ നാ​ഷ​ണ​ൽ ചാ​മ്പ്യ​ൻ​മാ​രാ​യ കേ​ര​ള ടീം 22-ാം ​തി​യ​തി തെ​ലു​ങ്കാ​ന​യി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ടും.