എംഡിഎംഎയും കഞ്ചാവുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ
1486388
Thursday, December 12, 2024 2:49 AM IST
താമരശേരി: താമരശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങളായ മൂന്ന് പേർ പിടിയിൽ. താമരശേരി പരപ്പൻപൊയിൽ കതിരോട് വാടക ഫ്ലാറ്റിൽ താമസിച്ചു മയക്ക് മരുന്ന് വില്പന നടത്തി വന്ന ഓമശേരി പെരിവില്ലി ചാത്തച്ചൻകണ്ടി വീട്ടിൽ മുഹമ്മദ് റാഷിദ് (30), സഹോദരൻ പെരിവില്ലി ചാത്തച്ചൻകണ്ടി അബ്ദുൾ ജവാദ് (32), ഇവരുടെ പിതൃ സഹോദരന്റെ മകനായ പുത്തൂർ മാങ്ങാട് പടിഞ്ഞാറെ തൊടിക മുഹമ്മദ് സൽമാൻ (25) എന്നിവരെയാണ് ഇന്നലെ പുലർച്ചെയോടെ ഫ്ലാറ്റിൽനിന്നും താമരശേരി എസ്ഐ ആർ.സി. ബിജു അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 19 ഗ്രാം എംഡിഎംഎയും,10 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
റാഷിദിന്റെ ജേഷ്ഠനാണ് ജവാദ്. മുഹമ്മദ് സൽമാൻ ഇവരുടെ പിതൃ സഹോദരന്റെ മകനും. റാഷിദ് രണ്ടു വർഷം മുൻപ് വരെ പള്ളിയിൽ ജോലി ചെയ്തതാണ്. പിന്നീട് മയക്ക് മരുന്ന് വിൽപനയിലേക്ക് കടക്കുകയായിരുന്നു. മുഹമ്മദ് സൽമാൻ നിലവിൽ കൽപറ്റയിൽ മദ്രസ അധ്യാപകനായും പള്ളിയിലും ജോലി ചെയ്യുകയാണ്.
മൂവരും മയക്കുമരുന്നിന് അടിമകളാണ്. റാഷിദ് വാടകക്ക് എടുത്ത ഫ്ലാറ്റിൽ ഒന്നിച്ച് ചേർന്നാണ് വിൽപന. ആറ് മാസമായി ഇവർ പോലീസിന്റെയും നാട്ടുകാരുടെയും നിരീക്ഷണത്തിലായിരുന്നു.