ജനവാസ മേഖലയിൽ ടയറുകൾ കത്തിച്ചു; 25000 രൂപ പിഴയിട്ടു
1487320
Sunday, December 15, 2024 7:09 AM IST
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ ജനവാസ മേഖലയോട് ചേർന്ന കൽപ്പൂര് ഭാഗത്ത് കിൽകോത്തഗിരി എസ്റ്റേറ്റിനുള്ളിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചതിന് പഞ്ചായത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ് 25000 രൂപ പിഴയിട്ടു.
ടയറുകൾ കത്തിക്കുമ്പോഴുള്ള ദുർഗന്ധവും കറുത്ത പുകയും അന്തരീക്ഷമലിനീകരണവും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് എസ്റ്റേറ്റ് അധികൃതർക്ക് മുൻപ് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ചാണ് വീണ്ടും ടയർ കത്തിച്ചത്.
പരിശോധനയ്ക്ക് പഞ്ചായത്ത് എൻഫോഴ്സ്മെന്റ് ടീം അംഗങ്ങളായ ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, പഞ്ചായത്ത് ക്ലാർക്ക് ഷർജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.പി. മുഹമ്മദ് ഷമീർ, കെ. ഷാജു, കെ.ബി. ശ്രീജിത്ത്, മുഹമ്മദ് മുസ്തഫ ഖാൻ, ശരണ്യ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.