നോർവെയിലേക്ക് ക്ഷണം; റുഷ്ദ ഹിബയെ അനുമോദിച്ചു
1599683
Tuesday, October 14, 2025 7:50 AM IST
ചാത്തനല്ലൂർ: നോർവെ സർവകലാശാലയിൽ രസതന്ത്രത്തിൽ സ്കോളർഷിപ്പോടു കൂടി ഗവേഷണം നടത്താൻ ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അങ്ങാടിപ്പുറം പഞ്ചായത്തിലെ ചാത്തനല്ലൂർ സ്വദേശിനി റുഷ്ദ ഹിബയെ ചാത്തനല്ലൂർ റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു.
17 നാണ് നോർവെയിലേക്ക് യാത്ര തിരിക്കുന്നത്. നൂറുൽ ഹുദാ മദ്രസ അങ്കണത്തിൽ നടന്ന ചടങ്ങ് വാർഡ് മെന്പർ പി.പി. ഷിഹാബ് ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ മെമന്റോ നൽകി. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് യു. അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ സി. ഹയ ഫാത്തിമ, സി. റൈഫ ഫാത്തിമ, എൻ. അബ്ദുള്ള, ടി.കെ. ദൻവ, എൻ.കെ. അലി സാഹി എന്നിവർക്കുള്ള ഉപഹാരം സി. അബ്ദുൾ റസാക്ക്, പി.പി. ഹംസ, കെ.ടി. സക്കീർ, വി.കെ. അബ്ബാസ് എന്നിവർ നൽകി. ഷബീർ ചാത്തോലിൽ പ്രസംഗിച്ചു. ചത്തോലിക്കുണ്ട് സ്വദേശി പരേതനായ തെക്കൻ ബക്കറിന്റെയും സുലൈഖയുടെയും മകളാണ് റുഷ്ദ ഹിബ. സഹോദരൻ: സൽമാൻ റുഷ്ദി. സഹോദരി: ഹിദ.