മഞ്ചേരി മെഡിക്കൽ കോളജിൽ ബേണ്‍ ഐസിയു ആരംഭിച്ചു
1599674
Tuesday, October 14, 2025 7:50 AM IST
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്കായി ബേണ്‍ ഐസിയു ആരംഭിച്ചു. ജൂണിയർ ചേംബർ ഇന്റർനാഷണലാണ് ആശുപത്രിയിൽ യൂണിറ്റ് സ്ഥാപിച്ചത്.
ജെസിഐ മേഖല പ്രസിഡന്റ് ഇ.വി. അരുണ്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേരി ജെസിഐ പ്രസിഡന്റ് ഡോ. നിയാസ് കുരിക്കൾ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ്, സോണ്‍ വൈസ് പ്രസിഡന്റ് ഡോ. സദക്കത്തുള്ള താഹിർ, ഉദയകുമാർ, ശശിധരൻ, ടി.എം. ഷബീർ എന്നിവർ പങ്കെടുത്തു.