അങ്ങാടിപ്പുറത്ത് തൊഴിൽമേള
1599676
Tuesday, October 14, 2025 7:50 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് വിജ്ഞാനകേരളം പ്രാദേശിക തൊഴിൽമേള എം.പി. നാരായണ മേനോൻ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് സഈദ മേള ഉദ്ഘാടനം ചെയ്തു. വിജ്ഞാന കേരളം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഡിആർപി നയീം പദ്ധതി വിശദീകരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഫൗസിയ തവളേങ്ങൽ അധ്യക്ഷത വഹിച്ചു. മെന്പർമാരായ കെ.ടി. നാരായണൻ, രത്നകുമാരി, അനിൽ, ജീന, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സിഡിഎസ് നൂറ യാസ്മിൻ, അസിസ്റ്റന്റ് സെക്രട്ടറി സ്മിത എന്നിവർ പ്രസംഗിച്ചു.
വ്യവസായ വാണിജ്യ വകുപ്പ് ബിഡിഎസ്പി മൃദുൽ രവി, ബ്ലോക്ക് ജോബ് സ്റ്റേഷൻ കോ ഓർഡിനേറ്റർമാരായ സുഭാഷിണി, ഹഫ്സത്ത്, ഫവാസ് തുടങ്ങിയവർ നേതൃത്വം നൽകി. 16 കന്പനികൾ പങ്കെടുത്ത മേളയിൽ 150 തൊഴിലന്വേഷകർ പങ്കെടുക്കുകയും 85 പേർ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.