ചാലിയാർ കുടുംബശ്രീ വാർഷികം പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി
1599679
Tuesday, October 14, 2025 7:50 AM IST
നിലന്പൂർ: സംഘാടനം കൊണ്ടും സ്ത്രീ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി ചാലിയാർ കുടുംബശ്രീ വാർഷികാഘോഷം. ചാലിയാർ കുടുംബശ്രീ സിഡിഎസിന്റെ 27 -ാമത് വാർഷികാഘോഷമാണ് ഏറെ ശ്രദ്ധേയമായത്. 1500 ലേറെ പേരാണ് പങ്കെടുത്തത്. അകന്പാടത്ത് നടന്ന വാർഷികാഘോഷവും സിഡിഎസ് പ്രവർത്തന റിപ്പേർട്ട് പ്രകാശനവും പി.കെ. ബഷീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ അധ്യക്ഷത വഹിച്ചു.
ചാലിയാർ സിഡിഎസിലെ സംഘകൃഷി ഗ്രൂപ്പുകൾക്കുള്ള ഇൻസന്റീവ് വിതരണോദ്ഘാടനം നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബി. സുരേഷ് കുമാർ മുഖ്യഥിതിയായിരുന്നു.
പ്രവർത്തന റിപ്പോർട്ട് മെന്പർ സെക്രട്ടറി ബി. ഹരികൃഷ്ണൻ നായർ അവതരിപ്പിച്ചു. ചാലിയാർ സിഡിഎസിലെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ എഡിഎസ്, അയൽക്കൂട്ടം, ജെഎൽജി, എസ്ടി അയൽക്കൂട്ടം, സൂക്ഷ്മ സംരംഭം, മൃഗസംരക്ഷണ സംരംഭം എന്നീ മേഖലയിലുള്ളവരെ ചടങ്ങിൽ ആദരിച്ചു. ചാലിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത ദേവദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ബീനാ ജോസഫ്, തോണിയിൽ സുരേഷ്, സുമയ്യ പൊന്നാൻകടവൻ, നിലന്പൂർ ബ്ലോക്ക് പഞ്ചായത്തംഗം സഹിൽ അകന്പാടം, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നിലന്പൂർ ട്രൈബൽ സ്പെഷൽ പ്രോജക്ട് കോ ഓർഡിനേറ്റർ കെ.കെ. മുഹമ്മദ് സാനു തുടങ്ങിയവർ പ്രസംഗിച്ചു.സിഡിഎസ് ഓഫീസിന്റെ സ്ഥലപരിമിതിയും സൗകര്യക്കുറവും സിഡിഎസ് ചെയർപേഴ്സണ് എംഎൽയ്എക്ക് മുന്നിൽ അവതരിപ്പിച്ചു.