കർഷകർ ലോംഗ് മാർച്ച് നടത്തി
1599677
Tuesday, October 14, 2025 7:50 AM IST
മഞ്ചേരി: പുൽപ്പറ്റ പഞ്ചായത്ത് ഭരണകൂടം നടത്തുന്ന കർഷക ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കർഷക സംഘം പുൽപ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോംഗ് മാർച്ച് സംഘടിപ്പിച്ചു. പുറമണ്ണ മുതൽ കൂട്ടാവ് വരെ നടന്ന മാർച്ച് ജില്ലാ സെക്രട്ടറി വി.എം. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ്, സുരേഷ് കൈരളി, ജാഥാ ക്യാപ്റ്റൻ റസാഖ് വളമംഗലം, മുഹമ്മദ്, മൻസൂർ, ബാബു, സലീം എന്നിവർ പ്രസംഗിച്ചു.