നിലന്പൂരിൽ വികസന സദസ് നടത്തി
1599675
Tuesday, October 14, 2025 7:50 AM IST
നിലന്പൂർ: നിലന്പൂർ നഗരസഭയുടെ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ അവതരിപ്പിച്ച് വികസന സദസ് ശ്രദ്ധേയമായി. നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം സദസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കോവിഡ് കാലത്ത് നഗരസഭ അതിജീവിച്ചത് സർക്കാരിന്റെയും ജനങ്ങളുടെയും പിന്തുണകൊണ്ടാണ്. നഗരസഭയെ വയോജന സൗഹൃദമാക്കാൻ പകൽ വീടുകൾ നിർമിക്കാൻ സാധിച്ചു. ഭിന്നശേഷിക്കാർക്കായി പ്രിവിലേജ് കാർഡ് നൽകുകയും പുതിയ മൂന്ന് ആശുപത്രികൾ നിർമിക്കാനും ഈ ഭരണസമിതിക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നും വികസന സദസ് നടക്കും. അഞ്ഞൂറോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ പിഎച്ച്ഐകെപി സലീം നഗരസഭ വികസന രേഖ അവതരിപ്പിച്ചു. പറവൂർ നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ഷൈനി, കേരള മുസ്ലിം ജമാത്ത് ജില്ലാ പ്രസിഡന്റ് കൂറ്റന്‍പാറ അബ്ദുറഹ്മാൻ ദാരിമി, ബഷീർ ഫൈസി എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്ഥിരംസമിതി ചെയർമാൻമാരായ പി.എം. ബഷീർ, കാക്കാടൻ റഹീം, യു.കെ. ബിന്ദു, വി.ആർ. സൈജിമോൾ, സ്കറിയ കിനാംതോപ്പിൽ, വാർഡ് കൗണ്‍സിലർമാർ എന്നിവർ പങ്കെടുത്തു.