നി​ല​ന്പൂ​ർ: കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ ഷാ​ഫി പ​റ​ന്പി​ലി​നെ പോ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​ല​ന്പൂ​രി​ലും പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ന്നു. നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം​ത​ല പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ വി​വി​ധ ബ്ലോ​ക്കു​ക​ളി​ൽ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

പോ​ലീ​സ് വ​ൻ സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്ന് തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം നി​ല​ന്പൂ​ർ ടൗ​ണ്‍ ചു​റ്റി നെ​ഹ്റു സ്ക്വ​യ​റി​ൽ സ​മാ​പി​ച്ചു. പ്ര​ക​ട​ന​ത്തി​ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ, കെ​പി​സി​സി മു​ൻ സെ​ക്ര​ട്ട​റി വി.​എ. ക​രീം, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പാ​ലോ​ളി മെ​ഹ​ബൂ​ബ്, തോ​പ്പി​ൽ ബാ​ബു, വി​വി​ധ പോ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.