ദീപം തെളിയിച്ച് ആദരാഞ്ജലിയർപ്പിച്ചു
1545023
Thursday, April 24, 2025 5:25 AM IST
വണ്ടൂർ: ജമ്മു കാഷ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ബിജെപി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി വണ്ടൂർ അങ്ങാടിയിൽ ദീപം തെളിയിച്ച് ആദരാഞ്ജലി അർപ്പിച്ചു. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.ആർ. രശ്മിൽ നാഥ് ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സതീദേവി, വണ്ടൂർ മണ്ഡലം ജനറൽ സെക്രട്ടറി ഇ.എം. ബാലകൃഷ്ണൻ, മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ. ദേവദാസ്, സി.പി. വിശാഖ്, ഗിരീഷ് പൈക്കാടൻ തുടങ്ങിയവർ സംബന്ധിച്ചു.