വാഴക്കുന്നം നന്പൂതിരിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
1544739
Wednesday, April 23, 2025 5:51 AM IST
നിലന്പൂർ: ഇന്ദ്രജാല കുലപതി പ്രഫസർ വാഴക്കുന്നം നീലകണ്ഠൻ നന്പൂതിരിക്ക് നിലന്പൂരിന്റെ ആദരം. കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിൽ അർധകായ പ്രതിമ അനാച്ഛാദനം ചെയ്തു. വാഴക്കുന്നത്തിന്റെ ശിഷ്യനും മജീഷ്യനുമായ ആർ.കെ. മലയത്തിന്റെ നേതൃത്വത്തിലാണ് പ്രതിമ സ്ഥാപിച്ചത്.
കലാകാരൻ സൂര്യ കൃഷ്ണമൂർത്തി പ്രതിമ അനാച്ഛാദനം നിർവഹിച്ചു. നോർത്ത് ഡിഎഫ്ഒ പി. കാർത്തിക് അധ്യക്ഷത വഹിച്ചു. പി.വി.അബ്ദുൾ വഹാബ് എംപി, കാരാടൻ സുലൈമാൻ, പ്രകാശ് നന്പൂതിരി, പോൾസണ്‍, വിവിധ മേഖലകളിലെ പ്രമുഖർസംബന്ധിച്ചു. തുടർന്ന് ഇന്ത്യയുടെ പൈതൃക ജാലവിദ്യകളായ ഇന്ത്യൻ റോപ് മിസ്റ്ററി, ഇന്ത്യ മാംഗോ ട്രീ മാജിക്, ഇന്ത്യൻ ട്രഡീഷണൽ സ്ട്രീറ്റ് മെന്റലിസം എന്നിവ അരങ്ങേറി.
നിലന്പൂരിൽ നടക്കാനിരിക്കുന്ന ടൂറിസം കോണ്‍ക്ലേവിന്റെ കർട്ടണ് റൈസർ എന്ന നിലയിലാണ് മലയത്ത്സ് മാജിക് സർക്കിളും ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസിയും സംയുക്തമായി ചടങ്ങുകൾ സംഘടിപ്പിച്ചത്.