ഓടയിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
1544733
Wednesday, April 23, 2025 5:48 AM IST
എടക്കര: ഓടയിൽ വീണ ഗർഭിണയായ പശുവിന് രക്ഷകരായി നിലന്പൂർ അഗ്നിരക്ഷാ സേന. പാലേമാട് സ്വദേശിയുടെ പശുവാണ് തിങ്കളാഴ്ച രാത്രി 10ന് നാല് മീറ്റർ താഴ്ചയും 1.5 മീറ്റർ വീതിയുമുള്ള ഓടയിൽ വീണത്. പശുവിനെ കരകയറ്റാൻ നാട്ടുകാർ ചേർന്ന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് നിലന്പൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഫിറോസ്, ശ്രീരാജ്, സഞ്ജു, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഹോസ്, റോപ്പ് എന്നിവ ഉപയോഗിച്ച് അതിസാഹസികമായി പശുവിനെ സുരക്ഷിതമായി പുറത്തെടുത്ത് ഉടമയെ ഏൽപ്പിച്ചു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ശ്രീകാന്ത്, ഹോം ഗാർഡ്സ് ചാക്കോ, രവീന്ദ്രൻ, ജിമ്മി, ഷിബു ജോണ് എന്നിവരും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും ഉദ്യമത്തിൽ പങ്കാളികളായി.