കെഎസ്ടിഎ ജില്ലാ സമ്മേളനം തുടങ്ങി
1496303
Saturday, January 18, 2025 5:59 AM IST
മലപ്പുറം: കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന് മലപ്പുറത്ത് ഉജ്ജ്വല തുടക്കം. "കേന്ദ്ര അവഗണനയ്ക്കെതിരേ പോരാടുക, നവകേരളത്തിനായി അണിചേരുക’ മുദ്രാവാക്യമുയര്‍ത്തി പൊതുസമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്മാന് കെ. മജ്നു പതാക ഉയര്‍ത്തിയതോടെയാണ് മൂന്നുനാള്‍ നീളുന്ന സമ്മേളനത്തിന് തുടക്കമായത്.
കെഎസ്ടിഎ സംസ്ഥാന മുന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.ജി. വിശ്വംഭരന്റെ വീട്ടില്‍ നിന്നുള്ള ദീപശിഖാജാഥയും സി. അബ്ദുള്ളയുടെ വീട്ടില്‍ നിന്നുള്ള പതാകജാഥയും കളക്ടറുടെ വസതിയ്ക്ക് സമീപത്തു നിന്ന് അധ്യാപകരുടെ പ്രകടനത്തില്‍ അണിചേര്‍ന്നു. പതാക, ദീപശിഖ എന്നിവ പൊതുസമ്മേളന നഗരിയില്‍ കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ആര്.കെ. ബിനു, പി.എ. ഗോപാലകൃഷ്ണന് എന്നിവര്‍ ഏറ്റുവാങ്ങി.
വൈകുന്നേരം നാലിന് പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറില്‍ (മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാള്‍) എം.വി. നികേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ഇ.എസ്. അജിത് ലൂക്ക് അധ്യക്ഷത വഹിച്ചു.
കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബദറുന്നിസ, ഇ.എന്‍. മോഹന്‍ദാസ്, കെ. മജ്നു, വിജയകുമാര്‍, സംസ്ഥാന എക്സിക്യൂട്ടീവ് സമിതി അംഗങ്ങളായ പി.എ. ഗോപാലകൃഷ്ണന്, കെ. ബിനു എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ബാലകൃഷ്ണന് നമ്പ്യാര്‍ മാസ്റ്റര്‍ നഗറില്‍ നടക്കും.