കോ​ട്ട​യ്ക്ക​ല്‍: 75-ാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​ക്ക് ആ​ദ​ര​വ് അ​ര്‍​പ്പി​ച്ച് ര​ച​നാ​മ​ത്സ​ര​ത്തി​ന് പ്ര​തി​ഭ​ക​ള്‍ എ​കെ​എം​എ​ച്ച്എ​സ്എ​സ് കോ​ട്ടൂ​രി​ലെ​ത്തി. റ​വ​ന്യൂ ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ കോ​ട്ടൂ​ര്‍ എ​കെ​എം​എ​ച്ച്എ​സ്എ​സി​ല്‍ സ്റ്റേ​ജി​ത​ര മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം പ്രി​ന്‍റ് ചെ​യ്ത് ന​ല്‍​കി സ്വീ​ക​ര​ണം വേ​റി​ട്ട​താ​ക്കി. അ​തോ​ടൊ​പ്പം എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ കീ​ഴി​ല്‍ ഈ​ന്ത​പ്പ​ഴം ന​ല്‍​കു​ക​യും ചെ​യ്തു. പോ​സ്റ്റ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ.​കെ. ഹ​നീ​ഷ പ്ര​കാ​ശ​നം ചെ​യ്തു. വി​ദ്യാ​ര്‍​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും ഭ​ര​ണ​ഘ​ട​ന​യി​ലെ മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ക​യാ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ്കൂ​ള്‍ മാ​നേ​ജ​ര്‍ ക​റു​ത്തേ​ട​ത്ത് ഇ​ബ്രാ​ഹിം​ഹാ​ജി, പ്രി​ന്‍​സി​പ്പ​ല്‍ അ​ലി ക​ട​വ​ണ്ടി, പ്ര​ധാ​നാ​ധ്യാ​പി​ക കെ.​കെ. സൈ​ബു​ന്നീ​സ, ഡെ​പ്യൂ​ട്ടി ഹെ​ഡ്മി​സ്ട്ര​സ് കെ. ​മ​റി​യ, എ​ന്‍. വി​നീ​ത എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ജി​സ്മി​ത്ത്, കേ​ഡ​റ്റു​ക​ളാ​യ കെ. ​ഷ​മ്മാ​സ്, നി​ദ കാ​ലൊ​ടി, ലു​ബൈ​ബ ജെ​ബി​ന്‍, എം.​കെ. ഫാ​ത്തി​മ ജി​ന, സി. ​ഹ​സ്ന ഷെ​റി, പി.​ടി. അ​ഫീ​ദ, പി.​ടി. ഹ​ന്ന ഹ​ബീ​ബ്, പി.​ടി. സ​ഫ്ന അ​മീ​ന എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.