കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനസ്ഥാപിക്കണം കേരളാ കോണ്‍ഗ്രസ്-ബി
1445115
Thursday, August 15, 2024 8:32 AM IST
മലപ്പുറം: മലപ്പുറം ജില്ലയില്‍ നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനസ്ഥാപിക്കണമെന്ന് മലപ്പുറത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്-ബി ജില്ലാ എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. വഴിക്കടവ് നിന്ന് കോഴിക്കോട്ടേക്ക് മഞ്ചേരി വഴിയും അരിക്കോട് വഴി മെഡിക്കല്‍ കോളജിലേക്കുമയി 50 കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 20 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
ഇത് പുനസ്ഥാപിക്കണം. കൂടാതെ പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രി, കൊളത്തൂര്‍, കാടാമ്പുഴ ക്ഷേത്രം, പൊന്നാനി, കുറ്റിപ്പുറം ഭാഗത്തേക്കും 16 സര്‍വീസുകള്‍ നടത്തിയിരുന്നു. എന്നാലിപ്പോള്‍ ഒരു കെഎസ്ആര്‍ടിസി പോലും സര്‍വീസ് നടത്തുന്നില്ല. ജില്ലയിലെ മലയോര മേഖലയായ കരുവാരുക്കുണ്ട്, കല്‍ക്കുണ്ട്, അടക്കാക്കുണ്ട് അതുപോലെ മലപ്പുറത്ത് നിന്ന് ഊരകം ഭാഗത്തേക്കും സര്‍വീസ് ആരംഭിക്കണം.
മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് രാത്രികാല സര്‍വീസുകള്‍ ആരംഭിക്കണം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഗതാഗതമന്ത്രിക്ക് നിവേദനം നല്കാന് യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി. പീറ്റര്‍ അധ്യക്ഷനായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. ജോസ്, വൈസ് പ്രസിഡന്റ് ഉണ്ണിരാജ, മുഹമ്മദ്റാഫി, ശശീന്ദ്രന് കോട്ടപ്പടി, ഷംസുദീന്‍, അനിഷ് വണ്ടൂര്‍, സഹീര്‍ ഏറനാട്, ജമാല്‍ഹാജി, ഒ.കെ. അബ്ദുനാസര്‍ കൊട്ടാരം, അബ്ദുറഹിമാന്, ജോസഫ് ചാണ്ടി, അനൂപ് വര്‍ഗീസ്, ഉഷ ജോസഫ്, മനോജ്, ദേവദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.