പോലീസ് സ്റ്റേഷന് പരിസരം ശുചീകരിച്ചു
1444269
Monday, August 12, 2024 5:19 AM IST
മഞ്ചേരി: സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി മഞ്ചേരി പോലീസ് സ്റ്റേഷന് പരിസരം ശുചീകരിച്ച് പോലീസും മങ്കട ട്രോമാകെയര്‍ വോളണ്ടിയര്‍മാരും. സ്റ്റേഷന് കെട്ടിടങ്ങള്‍ക്കും ജനങ്ങള്‍ക്കും ഭീഷണിയായ മരച്ചില്ലകള്‍ വെട്ടിമാറ്റിയും പിടിച്ചിട്ട വാഹനങ്ങള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാര്‍ക്ക് ചെയ്യുകയും സ്റ്റേഷന് പരിസരത്തുള്ള കുറ്റിക്കാടുകളും മറ്റു മാലിന്യങ്ങളും ശുചീകരിക്കുകയും ചെയ്തു.
മഞ്ചേരി എസ്എച്ച്ഒ സുനില്‍ പുളിക്കല്‍, എസ്ഐ കെ. ബഷീര്‍, കേരളാ പോലീസ് അസോസിയേഷന് പ്രതിനിധി രാജേഷ് തുടങ്ങിയ 25 പോലീസ് ഓഫീസര്‍മാരും മങ്കട ട്രോമ കെയര്‍ രക്ഷാധികാരി സമദ് പറച്ചിക്കോട്ടില്‍, ആരിഫ് കൂട്ടില്‍, പ്രസിഡന്റ് അസീസ് തങ്കയത്തില്‍, സെക്രട്ടറി പ്രജീഷ്, ട്രഷറര്‍ ഇര്ഫാന് കടന്നമണ്ണ, ഭാരവാഹികളായ സുനീര്‍ ചേരിയം, മുഹമ്മദ് പാറക്കല്‍ തുടങ്ങിയവരും പങ്കാളികളായി.