പുസ്തകവണ്ടി പ്രചാരണം ഇന്നു മുതല്‍
1438152
Monday, July 22, 2024 5:47 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന്റെ പുതിയ ഗ്രന്ഥാലയവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിലൂടെ പ്രചാരണം നടത്തുന്ന പുസ്തകവണ്ടിയുടെ പ്രയാണം ഇന്നാരംഭിക്കും. നാളെ സമാപിക്കും.
പുസ്തകങ്ങള്‍ ശേഖരിച്ച് തുടങ്ങുന്നതിന്റെ ഉദ്ഘാടനം നന്തനാര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന് പൂരപ്പറമ്പില്‍ ചെങ്ങര ഗോപാലന്റെ കുടുംബാംഗങ്ങളിൽനിന്ന് അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ കഴിഞ്ഞദിവസം ഏറ്റുവാങ്ങിയിരുന്നു.
ചടങ്ങില്‍ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ വാക്കാട്ടില്‍ സുനില്‍ബാബു, താണിയന്‍ സലീന, ഫൗസിയ തവളേങ്ങല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജസീന, പി.പി. ശിഹാബ്, ബി. രതീഷ്, രത്നകുമാരി, കദീജ, ബഷീര്‍ തൂമ്പലക്കാടന്‍, സയ്യിദ് അബുതാഹിര്‍ തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.