മഞ്ഞപ്പിത്തം ബാധിച്ചു അധ്യാപകന് മരിച്ചു
1435514
Friday, July 12, 2024 10:19 PM IST
നിലമ്പൂര്‍: മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അധ്യാപകന് മരിച്ചു. നിലമ്പൂര്‍ ഗവ. മാനവേദന് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗണിത വിഭാഗം അധ്യപകനും കൊല്ലം ഈസ്റ്റ് കല്ലട സ്വദേശിയുമായ അജീഷ് (42) ആണ് മരിച്ചത്.
പത്തു ദിവസം മുമ്പാണ് മഞ്ഞപ്പിത്തം ബാധിച്ചത്. തുടര്‍ന്ന് നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു ദിവസത്തിന് ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രോഗം കരളിനെ കാര്യമായി ബാധിച്ചതോടെ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ മരിച്ചത്.
ആറുവര്‍ഷമായി നിലമ്പൂര്‍ മാനവേദന് സ്കൂളില്‍ ജോലി ചെയ്തുവരികയായിരുന്നു. നിലമ്പൂര്‍ ഗവ. മാനവേദന് വൊക്കേഷണല്‍ സ്കൂളില്‍ ഇന്നലെ പൊതുദര്ശനത്തിന്വച്ച ശേഷം മൃതദേഹം കൊല്ലത്ത് വീട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: രമ്യ (വനം വകുപ്പ് ജീവനക്കാരി). മകള്‍: ആര്വിക.