വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനുള്ള നടപടികള്‍ തുടങ്ങി
1424413
Thursday, May 23, 2024 5:51 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭാ പരിധിയിലെ റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനായി ഓവുചാലുകളിലെ മണ്ണും മറ്റു പാഴ് വസ്തുക്കളും മാറ്റി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി.
കെഎന്‍ജി റോഡില്‍ കരിമ്പുഴ മുതല്‍ കനോലി പ്ലോട്ട് വരെ വെള്ളം കെട്ടി നില്ക്കുന്ന സ്ഥലങ്ങള്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്, സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. ബഷീര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചാണ് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
പ്രവൃത്തികള്‍ക്ക് ക്ലീന്‍ സിറ്റി മനേജര്‍ കെ.സി. രാജീവന്, അസിസ്റ്റന്റ് എന്‍ജീനിയര്‍ ഗോകുല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സലീല്‍, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. വിനോദ്, സി. രതീഷ്, കെ.പി. ഡിന്റോ, ഹരിതകാന്തി നോഡല്‍ ഓഫീസര്‍ ആര്.പി. സുബ്രഹ്മണ്യന് തുടങ്ങിയവര്‍ നേതൃത്വം നല്കി.