കുടുംബശ്രീ അയല്‍ക്കൂട്ട ഓക്സിലറി ഗ്രൂപ്പ് സര്‍ഗോത്സവം "അരങ്ങ് 24ന് ’ ചുങ്കത്തറയില്‍ തുടക്കമായി
1424411
Thursday, May 23, 2024 5:51 AM IST
എടക്കര: കുടുംബശ്രീ ഇരുപത്തിയാറാം വാര്ഷികാത്തൊടാനുബന്ധിച്ച നിലമ്പൂര്‍, കാളികാവ് ബ്ലോക്കുകളിലെ 14 സിഡിഎസുകളുടെ ക്ലസ്റ്റര്‍ തല സര്‍ഗോത്സവം ചുങ്കത്തറ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ നടന്നു.
നിലമ്പൂര്‍ എംഎല്‍എ. പി.വി. അന്‍വര്‍ ഉദ്ഘാടനം ചെയ്തു. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. റീന അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കുടുംബശ്രീ സംസ്ഥാന ഗവേണിംഗ് ബോഡി അംഗവും നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനുമായ മാട്ടുമ്മല്‍ സലീം മുഖ്യഥിതിയായി.
ചിലമ്പൊലി, സര്‍ഗ സംഗീതം, ഭാവന എന്നീ മൂന്ന് വേദികളിലായി 41 ഇന മത്സരങ്ങളാണ് രണ്ട് ദിവസങ്ങളിലായി അരങ്ങേറുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. ഷെറോണ റോയ്, എന്‍.എ. കരീം, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ്, കരുളായി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന് പി. റംലത്ത്,
എടപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. റഹ്മത്ത്, ചുങ്കത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എം.ആര്. ജയചന്ദ്രന്, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സത്യന്, ചുങ്കത്തറ സിഡിഎസ് മെമ്പര്‍ സെക്രട്ടറി കെ. റനീഷ്,
വഴിക്കടവ് സിഡിഎസ് പ്രസിഡന്റ് എലിസബത്ത് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ. മുഹമ്മദ് സാനു സ്വാഗതവും ചുങ്കത്തറ സിഡിഎസ് ചെയര്പേഴ്സന് ഉഷ സുരേഷ് നന്ദിയും പറഞ്ഞു.