പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ യാത്രാദുരിതം രൂക്ഷം
1416924
Wednesday, April 17, 2024 5:29 AM IST
പൊന്നാനി: പൊന്നാനിയിലേക്ക് യാത്ര ചെയ്യുക എന്നത് ദുഷ്കരമാകുന്നു. പകലും രാത്രിയിലും ചമ്രവട്ടം ജംഗ്ഷന് മുതല്‍ തൃക്കാവ് വരെ നീളുന്ന മൂന്നു കിലോമീറ്റര്‍ ദൂരങ്ങളില്‍ പലപ്പോഴും വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്.
ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളും ഗതാഗത കുരുക്കില്‍ കുടുങ്ങി കിടക്കാറുണ്ട്. ചമ്രവട്ടം ജംഗ്ഷനിലെ കാന നിര്‍മാണമാണ് രൂക്ഷമായ ഗതാഗത കുരുക്കിനു കാരണം. കടുത്ത ചൂടില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ കഷ്ടപ്പെടുന്നു.
കൃത്യമായ രീതിയില്‍ കുരുക്ക് ഒഴിവാക്കാന്‍ ട്രോമാകെയര്‍ വോളണ്ടിയര്‍മാർ ശ്രമിക്കുന്നില്ല. ഇതു ചോദ്യം ചെയ്യുന്നവരെ അസഭ്യം വിളിക്കുന്ന രീതിയുമുണ്ട്.
ട്രോമാകെയര്‍ വോളണ്ടിയര്‍മാരെ മാറ്റി പകരം പോലീസ് ഉദ്യോഗസ്ഥര്‍ ഗതാഗത ചുമതല ഏറ്റെടുത്താല്‍ രൂക്ഷമായ ഗതാഗത കുരുക്ക് കുറയാന്‍ സാധ്യതയുണ്ട്. ഒപ്പം പകല്‍ സമയത്തെ അറ്റകുറ്റ പണികള്‍ രാത്രിയിലേക്ക് മാറ്റിയാല്‍ യാത്രക്കാര്‍ക്ക് പൊള്ളുന്ന ചൂടില്‍ നിന്നു രക്ഷപെടാന്‍ സാധിക്കും.