ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
1416788
Tuesday, April 16, 2024 10:49 PM IST
ചങ്ങരംകുളം: കല്ലുര്‍മ തരിയത്ത് ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പുത്തന്‍പള്ളി പെരുമ്പടപ്പ് പട്ടേരികുന്ന് സ്വദേശി തൊഴുവാനൂര്‍ വീട്ടില്‍ കുഞ്ഞുമോന്റെ മകന് ദിനേശ് (43) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം.
ചങ്ങരംകുളം ഭാഗത്ത് നിന്നു ചിറവല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ദിനേശ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും ദിശ ബോര്‍ഡിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ദിനേശിനെ ചങ്ങരംകുളത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ: ഷിനി. മാതാവ്: അമ്മു.