കുടിവെള്ളം ലഭ്യമാക്കണം: സിപിഎം
1415753
Thursday, April 11, 2024 5:33 AM IST
മലപ്പുറം: വേനല്‍ രൂക്ഷമായിരിക്കെ കുടിവെള്ളം വിതരണം ചെയ്യാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി ലഭ്യമാക്കാന്‍ ജില്ലാ അധികൃതര്‍ ഇടപെടണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന്റെ പേരില്‍ ജനങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്ന നിലപാട് പാടില്ല.ജില്ലയുടെ പല ഭാഗങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ മലപ്പുറം നഗരത്തില്‍ പോലും കുടിവെള്ളം മുടങ്ങിയിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളാണ് കുടിവെള്ളം വിതരണം ചെയ്യാന്‍ മുന്‍കൈയെടുക്കേണ്ടത്.
എന്നാല്‍ അനുമതി ചോദിച്ചവര്‍ക്ക് തെരഞ്ഞെടുപ്പിന്റെ പേരില്‍ അനുമതി നല്കാതിരിക്കുകയാണ്. ഇതു പരിഹരിക്കാന്‍ ജില്ലാ അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്നു ഇ.എന്‍. മോഹന്‍ദാസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.