എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്
1396850
Saturday, March 2, 2024 5:17 AM IST
എടക്കര: മരുത ഗവണ്മെന്റ് ഹൈസ്കൂള്‍, നാരോക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എസ്പിസി കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. നാരോക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ വഴിക്കടവ് പോലീസ് ഇന്‍സ്പക്ടര്‍ പ്രിന്‍സ് ജോസഫ് സല്യൂട്ട് സ്വീകരിച്ചു.
കമാന്‍ഡര്‍ അലന് ക്ലീറ്റസിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്‍ഡ് കമാന്‍ഡര്‍ അമൂല്യ, പ്ലാറ്റൂണ്‍ ലീഡര്‍മാരായ ധനുഷ്, അര്‍ച്ചന, അമല്‍ ഷാന്‍, സ്നിഗ്ദ്ധ എന്നിവർ ഉൾപ്പെടെ പരേഡില്‍ 88 കേഡറ്റുകള്‍ അണിനിരന്നു. പരേഡിന് നേതൃത്വം നല്കിയ കമാന്‍ഡര്‍മാര്‍, പോലീസുകാര്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി വിശിഷ്ടാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് വി.കെ. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് അംഗം ടി.എം. ഷൈലജ, പ്രിന്‍സിപ്പല്‍ സുജ, പ്രധാനാധ്യാപകരായ രാജേഷ്, സൂസന് സാമുവേല്‍, സിപിഒമാരായ കെ.പി. മുസഫര്‍, പി.എസ്. ഷിനു, ദിവ്യാരാജ്, പി. ആര്. പ്രജിത, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ വഴിക്കടവ് സിവില്‍ പോലീസ് ഓഫീസര്‍ കെ. അബ്ദുനാസര്‍, അലക്സ് വര്‍ഗീസ്, ഗീത എന്നിവര്‍ സംബന്ധിച്ചു.