വീട്ടുമുറ്റത്തേക്കു ലോറി മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്ക്
1396841
Saturday, March 2, 2024 5:10 AM IST
പാങ്ങ്: പടപ്പറമ്പില്‍ നിന്നു പാങ്ങ് വഴി കാടാമ്പുഴയിലൂടെ പോകുകയായിരുന്ന ചരക്കുലോറി പാങ്ങ് പള്ളിപ്പറമ്പ് ഇറക്കത്തില്‍ നിയന്ത്രണം വിട്ടുമറിഞ്ഞു ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാവിലെ ഏഴു മണിയോടെ കോയമ്പത്തൂരില്‍ നിന്നു വൈലത്തൂര്‍ ഭാഗത്തേക്ക് പേപ്പര്‍ റോളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറി സമീപത്തെ വീടിന്റെ മതില് തകര്‍ത്തു മുറ്റത്തേക്കു മറിയുകയായിരുന്നു. ഇവിടെയുള്ള തെങ്ങ് ഉള്‍പ്പെടെയുള്ള രണ്ടു മരങ്ങളില്‍ ഇടിച്ച ശേഷം തൊട്ടടുത്ത വീടിന്റെ അടുക്കളയുടെ മുകള്‍ ഭാഗത്തേക്ക് പതിച്ചു.
അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ഡ്രൈവര്‍ തിരുച്ചിറപ്പള്ളി സ്വദേശി സുറുവേലി(35) നെ ആദ്യം പടപ്പറമ്പിലെ സ്വകാര്യാശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജാശുപത്രിയിലേക്കും മാറ്റി.