മലപ്പുറം: രശ്മി ഫിലിം സൊസൈറ്റിയുടെ എണ്‍പതാം ദ്വിദിന ചലച്ചിത്രോത്സവം മലപ്പുറം ടൗണ്‍ഹാളില്‍ (കെ.ജി.ജോര്‍ജ് നഗറില്‍)സമാപിച്ചു. സമാപന സമ്മേളനം സംവിധായകന് ഉണ്ണികൃഷ്ണന് ആവള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മണമ്പൂര്‍ രാജന്‍ബാബു അധ്യക്ഷത വഹിച്ചു. വി.പി. അനില്‍ മുഖ്യപ്രഭാഷണം നടത്തി.
സുരേഷ് എടപ്പാള്‍, ഇല്യാസ് സി. ആയിശ, കെ.ആര്. നാന്‍സി, കെ.ടി ഇന്ദിര എന്നിവര്‍ പ്രസംഗിച്ചു. ശ്രദ്ധേയമായ നാല് സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. കേരള ചലച്ചിത്ര അക്കാഡമി, ഇന്ത്യന്‍ ഫിലിം സൊസൈറ്റി ഫെഡറേഷന്, പബ്ലിക് റിലേഷന്‍സ് വകുപ്പ്, മലപ്പുറം നഗരസഭ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്.