533 ഓടുകള്‍ പൊട്ടിച്ച ബാപ്പുട്ടി പറപ്പൂരിന് ലോക റിക്കാര്‍ഡ്
1394266
Tuesday, February 20, 2024 7:40 AM IST
കോട്ടക്കല്‍: കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി മാര്‍ഷല്‍ ആര്‍ട്സ് രംഗത്ത് ഇന്‍സ്ട്രക്ടര്‍ ആയി പ്രവര്‍ത്തിച്ചുവരുന്ന ഫോര്‍ത്ത് ഡാന്‍ഡ് ബ്ലാക്ക് ബെല്‍റ്റിനു ഉടമയായ ബാപ്പുട്ടി പറപ്പൂരിന് ടാലന്റ് ലോക റിക്കാര്‍ഡ്.
നാല് മിനിറ്റ് 43 സെക്കന്‍ഡില്‍ ഫയര്‍ സ്റ്റാന്‍ഡിലും മറ്റുമായുള്ള 533 ഓടുകള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ കൊണ്ട് പൊട്ടിച്ചാണ് ബാപ്പുട്ടി പറപ്പൂര് ശ്രദ്ധേയനായത്.ബ്രേക്കിംഗ് ദി മോസ്റ്റ് നമ്പര്‍ ഓഫ് ഇഗ്നൈറ്റഡ് ടൈല്‍സ് വിത്ത് ഡിഫറെന്റ് പാര്‍ട്സ് ഓഫ് ബോഡി എന്ന കാറ്റഗറിയില്‍ മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടാലന്റ് റിക്കാര്‍ഡ് ബുക്കിന്റെ വേള്‍ഡ് റിക്കാര്‍ഡിലാണ് ഈ മലയാളി ഇടംപിടിച്ചത്.
കഴിഞ്ഞ ദിവസം കോട്ടക്കല്‍ അനശ്വര ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കോട്ടക്കല്‍ നഗരസഭ അധ്യക്ഷ ഡോ. ഹനീഷ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഉസ്മാന് അടാട്ടില്‍ അധ്യക്ഷത വഹിച്ചു.
സിനിമാ താരം അബു സലീം മുഖ്യാതിഥിയായിരുന്നു. ഓള് ഗിന്നസ് റിക്കാര്‍ഡ് ഹോള്‍ഡേഴ്സ് കേരളയുടെ സംസ്ഥാന പ്രസിഡന്റും ടാലന്റ് അജൂഡിക്കേറ്ററുമായ ഗിന്നസ് സത്താര്‍ ആദൂര്‍ ടാലന്റ് സര്‍ട്ടിഫിക്കറ്റ് ബാപ്പുട്ടിക്ക് സമ്മാനിച്ചു. ഡോ. വിന്നര്‍ ഷെരീഫ്, സി. ഐശ്വര്യ, എ.ടി. സുഹൈല്‍, എസ്.കെ. കബീര്‍, എം. ബീരാന്, വേള്‍ഡ് ട്രഡീഷണല്‍ ഷോട്ടോക്കാന്‍ കരാട്ടെ കേരളാ ചീഫ് ജോണ്സണ്, ടി. നസീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള ട്രോഫി വിതരണവും അക്കാദമിയില്‍ വിദ്യാര്‍ഥികളുടെ കരാട്ടെ പ്രദര്‍ശനവും ഉണ്ടായിരിരുന്നു.