പെരിന്തല്‍മണ്ണയിലെ എല്‍പി സ്കൂളുകളില്‍ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കം
1375150
Saturday, December 2, 2023 1:38 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭ നടപ്പാക്കുന്ന "ഷുവര്‍ മിഷന്’ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭാ പരിധിയിലുള്ള ഗവണ്മെന്റ് എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്കുന്ന പദ്ധതിക്കു തുടക്കമായി.
പരിപാടിയുടെ മുനിസിപ്പല്‍തല ഉദ്ഘാടനം നഗരസഭാ ചെയര്മാന് പി.ഷാജി നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ പഞ്ചമ സ്കൂളില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ എ. നസീറ അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ അജിത, സക്കീന, പിടിഎ പ്രസിഡന്റ് സേതുനാഥ് എന്നിവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് നെച്ചിയില്‍ മന്‍സൂര്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് ദേവിക നന്ദിയും പറഞ്ഞു.
നഗരസഭയിലെ സെന്‍ട്രല്‍ സ്കൂള്‍, കക്കൂത്ത് സ്കൂള്‍, മണ്ടോടി സ്കൂള്‍ എന്നിവിടങ്ങളില്‍ നടന്ന പരിപാടികള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ. ഉണ്ണികൃഷ്ണന്, അമ്പിളി മനോജ്, മുണ്ടുമ്മല്‍ മുഹമ്മദ് ഹനീഫ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭ 12 ലക്ഷം രൂപ വകയിരുത്തിയാണ് പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. നഗരസഭാ പരിധിയിലെ നാലു ഗവണ്മെന്റ് എല്‍പി സ്കൂളുകളിലെ 953 വിദ്യാര്‍ഥികള്‍ക്കാണ് ഈ പദ്ധതി വഴി പ്രഭാതഭക്ഷണം നല്‍കുന്നത്.