തുവൂരിൽ സ്നേഹാരാമം പദ്ധതിക്ക് തുടക്കമായി
1374966
Friday, December 1, 2023 7:28 AM IST
കരുവാരകുണ്ട്: തുവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സ്നേഹാരാമം പദ്ധതിക്ക് തുടക്കമായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജ്യോതി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂളും പരിസരവും വൃത്തിയാക്കി ഉദ്യാനമൊരുക്കുന്നതാണ് പദ്ധതി.മാലിന്യ മുക്ത നവകേരളം, തുവ്വൂർ ഗ്രാമപ്പഞ്ചായത്തിന്റെ ശുചിത്വ പദ്ധതി എന്നിവയുമായി സഹകരിച്ചാണ് സ്നേഹാരാമം പദ്ധതിക്ക് തുടക്കം കുറിച്ചത്. വിദ്യാലയ പരിസരവും, പാതയോരങ്ങളും വൃത്തിയാക്കി ഉദ്യാനങ്ങൾ ഒരുക്കി മനോഹരമാക്കുന്നതാണ് പദ്ധതി.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ എസ്. നൗഷാദ് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ. ജലീൽ, അംഗം വി.പി. മിനി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിജി സന്തോഷ്, എസ്എംസി ചെയർമാൻ വർണ്ണം സുകുമാരൻ, പി.ടി.എ വൈസ് പ്രസിഡന്റ് സൈനുൽ ആബിദ്, എക്സിക്യുട്ടീവ് അംഗം അഷ്റഫ് കൊപ്പൻ, അധ്യാപകരായ പി. ശരത്ത്, സമദാനി, സുബൈദ, ബിജു, എൻഎസ്എസ് ലീഡർ അരുൺ ശ്രീ തുടങ്ങിയവർ പങ്കെടുത്തു.