മ​ങ്ക​ട: വെ​ള്ളി​ല കോ​ഴി​പ​റ​ന്പ് കൂ​രി​മ​ണ്ണി​ൽ പ​ട്ടി​യി​ൽ മു​ജീ​ബി​ന്‍റെ ഭാ​ര്യ ബി​യ്യു​ട്ടി (44) തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. രാ​വി​ലെ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​ന് തീ ​കൂ​ട്ടു​ന്ന​തി​നി​ട​യി​ൽ വ​സ്ത്ര​ത്തി​ന് തീ​പി​ടി​ച്ചു പൊ​ള്ള​ലേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.മ​ങ്ക​ട ചേ​രി​യം സ്വ​ദേ​ശി​നി​യാ​ണ്. മ​ക്ക​ൾ: സ​വാ​ദ്, ശി​ബി​ലി, ഹു​സ്ന. മ​രു​മ​ക​ൻ :അ​ഫ്സ​ൽ (പാ​പ്പി​നി​പ്പാ​റ). സ​ഹോ​ദ​ര​ങ്ങ​ൾ :പ​ലാ​ട്ട് മൂ​സ, മു​ഹ​മ്മ​ദ​ലി, മു​നീ​ർ, ശ​രീ​ഫ്, സീ​ന​ത്ത്, സ​ക്കി​ന, സു​ഫൈ​റ, പ​രേ​ത​രാ​യ കു​ഞ്ഞി​മു​ഹ​മ്മ​ദ്, സാ​ബി​റ.