ഹൃദയാരോഗ്യദിനം: ബോധവത്കരണവും പ്രഥമ ശുശ്രൂഷ പരിശീലനവും നടത്തി
1339369
Saturday, September 30, 2023 1:23 AM IST
പെരിന്തൽമണ്ണ: ഹൃദയാരോഗ്യദിനത്തിൽ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം പെരിന്തൽമണ്ണയിലെ വിവിധ സ്ഥലങ്ങളിൽ ജനങ്ങൾക്കായി ആരോഗ്യബോധവത്കരണ ക്ലാസുകളും പ്രഥമ ശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു.
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരം, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, മൂസക്കുട്ടി ബസ് സ്റ്റാൻഡ്, വാവാസ് മാൾ എന്നിവിടങ്ങളിൽ നടത്തിയ പരിപാടികളിൽ ജനങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായി. മൗലാന ആശുപത്രി പരിസരത്ത് നടന്ന ആരോഗ്യബോധവത്കരണ ക്ലാസ് മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ കെ.എ. സീതി ഉദ്ഘാടനം ചെയ്തു.
മൗലാന ഹാർട്ട് ഫൗണ്ടേഷൻ ചീഫ് കണ്‍സൾട്ടന്റ ഡോ. കെ.പി മാർക്കോസ് പരിപാടി ഫ്ളാഗ് ഓഫ് ചെയ്തു. പരിപാടികളിലുടനീളം മൗലാന നഴ്സിംഗ് കോളജ് വിദ്യാർഥികൾ അവതരിപ്പിച്ച മോക്ഡ്രിൽ ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു.
മൗലാന ഹോസ്പിറ്റൽ എമർജൻസി വിഭാഗം കണ്‍സൾട്ടന്റ് ഡോ. യാഷിക് "ഒരു വീട്ടിൽ ഒരു രക്ഷാപ്രവർത്തകൻ’ എന്ന ആശയം മുൻനിർത്തി ബോധവത്കരണ ക്ലാസെടുത്തു.
മൗലാന ഹാർട്ട് ഫൗണ്ടേഷൻ കാർഡിയോളജിസ്റ്റുമാരായ ഡോ. മാത്യൂസ് പോൾ, ഡോ. അജയ്നായർ, കാർഡിയോതൊറാസിക് സർജൻ ഡോ.അരുണ്‍ തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. മൗലാന ഹോസ്പിറ്റൽ സീനിയർ മാർക്കറ്റിംഗ് ഓഫീസർമാരായ പ്രകാശ് ഫൈസൽ, നൗഫൽ എന്നിവർ നേതൃത്വം നൽകി.