മരുന്നുപയോഗത്തിൽ ജാഗ്രത പാലിക്കണം: സെമിനാർ
1338345
Tuesday, September 26, 2023 12:27 AM IST
പെരിന്തൽമണ്ണ: കുറിപ്പടികളില്ലാതെ അനാവശ്യമായി മരുന്നുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ജനങ്ങൾ പിൻമാറണമെന്ന് സംസ്ഥാനതല ഫാർമസിസ്റ്റ് ദിനാചരണ സമ്മേളനം ആവശ്യപ്പെട്ടു. ആന്റിബയോട്ടിക് മരുന്നുകളുടെ ക്രമരഹിതമായ ഉപയോഗം റെസിസ്റ്റൻസിനു കാരണമാകും.
കേരളത്തിൽ മരുന്നുകളുടെ ഉത്പാദനം വർധിപ്പിക്കണം. അഡ് വേർസ് സ്രഗ് റിയാക്ഷൻ റിപ്പോർട്ട് ചെയ്യാനുള്ള പൊതുബോധം വർധിക്കാൻ ഫാർമസിസ്റ്റുകൾ പ്രേരകമാകണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
കേരള സ്റ്റേറ്റ് ഫാർമസി കൗണ്‍സിൽ പെരിന്തൽമണ്ണ മൗലാന കോളജ് ഓഫ് ഫാർമസിയിൽ സംഘടിപ്പിച്ച ഫാർമസിസ്റ്റ് ദിനം സംസ്ഥാനതല ഉദ്ഘാടനം ഫാർമസി കൗണ്‍സിൽ പ്രസിഡന്റ് ഒ.സി. നവീൻ ചന്ദ് നിർവഹിച്ചു. മൗലാന കോളജ് പ്രിൻസിപ്പൽ ഡോ.കെ.പി. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.
ഫാർമസി കൗണ്‍സിൽ ഓഫ് ഇന്ത്യ സെൻട്രൽ കൗണ്‍സിൽ മെംബർ ഡോ.സി. ശരത്ചന്ദ്രൻ, കേരള ആരോഗ്യ സർവകലാശാല സെനറ്റ് മെംബർ ആർ. പ്രവീണ്‍ രാജ്, എം. മുഹമ്മദ് ഹബീബുള്ള, ഡോ. ലീന മാത്യു, ഡോ.എം.കെ. സിറാജുദീൻ, ഡോ. എം. ഷംനാസ്, സി. ബാലകൃഷ്ണൻ, സരിത തറമ്മൽ പറന്പിൽ, ഷമീർ ബാബു എന്നിവർ പ്രസംഗിച്ചു. മണിപ്പാൽ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് അസിസ്റ്റന്റ് പ്രഫസർ ഡോ.കെ.ടി. മുഹമ്മദ് സലിം "ഫാർമസിസ്റ്റ് സ്ട്രെംഗ്ത്തനിംഗ് ഹെൽത്ത് സിസ്റ്റം' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. മൗലാന കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.പി.പി.നസീഫ് മോഡറേറ്ററായിരുന്നു. ഡോക്ടറേറ്റ് നേടിയ മൗലാന ഫാർമസി കോളജ് അധ്യാപകരായ ഡോ.ഷൈൻ സുദേവ്, ഡോ. വി.കെ സുമ എന്നിവരെയും ആദരിച്ചു.