പരിസ്ഥിതിദിനം ആചരിച്ചു
1300658
Wednesday, June 7, 2023 12:02 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ എംഇഎ എൻജിനീയറിംഗ്് കോളജിലെ സിവിൽ എൻജിനീയറിംഗ് വിഭാഗംപരിസ്ഥിതിദിനം ആചരിച്ചു. വിദ്യാർഥികൾ മേലാറ്റൂർ അങ്ങാടിയിൽ നടത്തിയ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ വിളംബര ജാഥയോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്.
വകുപ്പ് മേധാവി ഡോക്ടർ ഹേമനളിനി, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ശിവകുമാർ, അധ്യാപകരായ ഹിബ, അബ്ദുള്ള എന്നിവർ നേതൃത്വം നൽകി. തുടർന്നു കോളജ് സെമിനാർ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജി. രമേഷ് അധ്യക്ഷനായിരുന്നു. കോളജ് മാനേജർ സി.കെ. സുബൈർ, വൈസ് പ്രിൻസിപ്പൽ പ്രഫസർ ഹനീഷ് ബാബു, ഡീൻ (അക്കാഡമിക്സ്) പ്രഫസർ ശ്രീറാം, പഞ്ചായത്തംഗം സി.പി. വേലായുധൻ, ഗണിത ശാസ്ത്ര വിഭാഗം മേധാവി ഡോക്ടർ സാദിഖലി, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ശിവകുമാർ എന്നിവർ പ്രസംഗിച്ചു. ഹരിത കേരളം മിഷൻ മലപ്പുറം ജില്ലാ കോ-ഓർഡിനേറ്റർ ടി.വി.എസ് ജിതിൻ, എംഇഎസ് എൻജിനീയറിംഗ്് കോളജ് അസിസ്റ്റന്റ് പ്രഫസർ മുഹമ്മദ് സുഹൈൽ എന്നിവർ ക്ലാസെടുത്തു.