പുകയില വിരുദ്ധദിനത്തിൽ ബോധവത്കരണം സംഘടിപ്പിച്ച് മൗലാനയും അൽശിഫയും
1299121
Thursday, June 1, 2023 12:42 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മൗലാന കോളജ് ഓഫ് ഫാർമസിയും നഗരസഭയും സംയുക്തമായി ലോക പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പെരിന്തൽമണ്ണ ബസ് സ്റ്റാൻഡിൽ ഫാം ഡി വിദ്യാർഥികൾ ബോധവത്ക്കരണ പോസ്റ്റർ പ്രദർശനം നടത്തി. ഫാർമസി കോളജ് പ്രിൻസിപ്പൽ ഡോ. കെ.പി മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. പി.പി നസീഫ് അധ്യക്ഷത വഹിച്ചു. ഫാർമസി പ്രാക്ടീസ് വകുപ്പ് മേധാവി ഡോ. സി. മുഹാസ് നേതൃത്വം നൽകി. പെരിന്തൽമണ്ണ നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് ചെയർപേഴ്സണ്‍ അഡ്വ. ഷാൻസി നന്ദകുമാർ, ക്ലീൻസിറ്റി മാനേജർ അബ്ദുൾനാസർ, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി. വിനോദ്, എൽ. ഡീനു, പി.കെ മുനീർ, കെ. അബ്ദുൾ വാജിദ്, സൂര്യനാരായണൻ, ഡോ. ടി.എസ് കൃഷ്ണേന്ദു, കെ.എസ് നവമി, ഡോ. അരുണ, ആദിൽ എന്നിവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണ: ലോകപുകയില വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ കിംസ് അൽശിഫ ഹോസ്പിറ്റലും അൽശിഫ കോളജ് ഓഫ് ഫാർമസിയും സംയുക്തമായി ബോധവത്ക്കരണ ക്ലാസും പൊതുജനങ്ങൾക്കായി ശ്വാസകോശത്തിന്റെ ആരോഗ്യം നോക്കുന്നതിനുള്ള പരിശോധനയും പ്രദർശനവും സംഘടിപ്പിച്ചു. ബോധവത്ക്കരണം കിംസ് അൽശിഫ വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. പി. ഉണ്ണീൻ ഉദ്ഘാടനം ചെയ്തു. കണ്‍സൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ. ഇസുദീൻ ഇർഷാദ് ബോധവത്ക്കരണ ക്ലാസെടുത്തു. സിഇഒ കെ.സി പ്രിയൻ സ്വാഗതവും അൽശിഫ കോളജ് ഓഫ് ഫാർമസി അസിസ്റ്റന്റ് പ്രഫ. ഷിനു നന്ദിയും പറഞ്ഞു.
അൽശിഫ കോളജ് ഓഫ് ഫാർമസി വൈസ് പ്രിൻസിപ്പൽ ഡോ.ദിലീപ്കുമാർ, കണ്‍സൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ.അസ്ഹറുൽ ഹഖ്, മെഡിക്കൽ സൂപ്രണ്ട് ഡോ.മുഹമ്മദ് യഹിയ, എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ.ഫാസിൽ, സീനിയർ ജനറൽ മാനേജർ സതീഷ് തുടങ്ങിയവർ പങ്കെടുത്തു. ഫാർമസി കോളജ് വിദ്യാർഥികൾ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.