മങ്കട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
1279772
Tuesday, March 21, 2023 11:21 PM IST
മങ്കട: മങ്കട ബ്ലോക്ക് പഞ്ചായത്ത് 2023- 24 വാർഷിക ബജറ്റ് ബ്ലോക്ക് പ്രസിഡന്റ് ടി. അബ്ദുൾ കരീമിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി.ജുവൈരിയ അവതരിപ്പിച്ചു. 79235611 രൂപ വരവും 78558500 രൂപ ചെലവും 677111 രൂപ മിച്ചവും വരുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്.
ഭവന നിർമാണം, കാർഷിക മേഖലകളുടെ വികസനം, റോഡുകളുടെ നവീകരണം, കർഷകർക്കും ക്ഷീര കർഷകർക്കും സഹായം, അങ്കണവാടി കെട്ടിട നിർമാണം, ഭിന്നശേഷിക്കാരുടെ ഉന്നമനം, കുടിവെള്ള പദ്ധതികൾ തുടങ്ങി എല്ലാ മേഖലകൾക്കും പ്രധാന്യം നൽകിയുള്ളതാണ് ബജറ്റ്.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജാഫർ വെള്ളേക്കാട്ട്, ഫൗസിയ പെരുന്പള്ളി, ടി.കെ ശശീന്ദ്രൻ, മെംബർമാരായ കെ.പി അസ്മാബി, ഷബീബ തോരപ്പ, ബിന്ദു കണ്ണൻ, പി. ഷറഫുദീൻ, സെക്രട്ടറി കെ.എം. സുജാത, നിർവഹണ ഉദ്യോഗസ്ഥർ, ഹെഡ്ക്ലാർക്ക് കുഞ്ഞീതുട്ടി, എക്സ്റ്റൻഷൻ ഓഫീസർമാരായ മുഹമ്മദ് ബൈജു, ബാലാജി ശങ്കർ, രാകേഷ്, ഹൗസിംഗ് ഓഫീസർ മനോജ് എന്നിവർ പങ്കെടുത്തു.