ജവഹർ കോളനി നടപ്പാത നാടിന് സമർപ്പിച്ചു
1279482
Monday, March 20, 2023 11:39 PM IST
നിലന്പൂർ: ജവഹർ കോളനിയിലെ നടപ്പാതയുടെ ഉദ്ഘാടനം പി.വി. അബ്ദുൾ വഹാബ് എംപി നിർവഹിച്ചു. എംപിയുടെ 2019-2020 ആസ്തി വികസന ഫണ്ടിൽ നിന്നു നാലര ലക്ഷം രൂപ ചെലവഴിച്ചാണ് കോളനി റോഡിന്റെ നൂറു മീറ്റർ നടപ്പപാത നിർമിച്ചത്.
എൻ. വേലുക്കുട്ടി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സ്കറിയ ക്നാംതോപ്പിൽ, കൗണ്‍സിലർ പി. ഗോപാലകൃഷ്ണൻ, മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പൂളക്കൽ അബ്ദുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. റോഡിന്റെ കൂടുതൽ ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഫണ്ട് നൽകണമെന്ന കോളനി നിവാസികളുടെ ആവശ്യം പരിഗണിക്കാമെന്നും എംപി ഉറപ്പു നൽകി.
പെരിന്തൽമണ്ണയിൽ വദനാരോഗ്യ ദിനാചരണം
മലപ്പുറം: ലോക വദനാരോഗ്യദിനം ജില്ലാതല പരിപാടി പെരിന്തൽമണ്ണ ജില്ലാശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് അഡ്വ. എ.കെ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലർ എം.കെ സരോജ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ആർ.രേണുക മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ടി.എൻ അനൂപ്
സന്ദേശം നൽകി. ജില്ലാ മാസ് മീഡിയ ഓഫീസർ പി.രാജു, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി.എം.ഫസൽ, ഡോ.സനൽ ബാബു എന്നിവർ പ്രസംഗിച്ചു. ദന്തൽ നോഡൽ ഓഫീസർ ഡോ.ബിജി കുര്യൻ, ഡോ. പി.എസ് രഞ്ജിനി എന്നിവർ ആരോഗ്യ ബോധവത്ക്കരണ ക്ലാസെടുത്തു.