ബൈക്ക് തോട്ടിലേക്കു മറിഞ്ഞു പരിക്കേറ്റയാൾ മരിച്ചു
1262138
Wednesday, January 25, 2023 9:56 PM IST
മഞ്ചേരി: ബൈക്ക് തോട്ടിലേക്കു മറിഞ്ഞു പരിക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു. പുൽപ്പറ്റ വളമംഗലം സ്വദേശി പരേതനായ മുഹമ്മദ് മൊല്ലയുടെ മകൻ പി.സി സുലൈമാൻ (44) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.30ന് വളമംഗലത്ത് വച്ചാണ് അപകടമുണ്ടായത്. എതിരെ വന്ന മണ്ണുമാന്തി യന്ത്രത്തിന് സൈഡ് കൊടുക്കുന്നതിനിടെ സുലൈമാൻ ഓടിച്ച ബൈക്ക് തോട്ടിലേക്കു മറിയുകയായിരുന്നു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: സുനീല. മക്കൾ: റിൻഷാദ്, ഫാത്തിമ റിദ, ഫാത്തിമ ദിയ, ഫാത്തിമ ഹന. സഹോദരങ്ങൾ: അബ്ദുൾ ഗഫൂർ, അലവിക്കുട്ടി, മമ്മാത്തുട്ടി, മറിയുമ്മ, ആയിശക്കുട്ടി, സുലൈഖ, പരേതരായ സൈനുദീൻ, അഹമ്മദ്കുട്ടി മാസ്റ്റർ. മാതാവ്: ഉണ്ണി ആയിഷ.