യുഡിഎഫ് കളക്ടറേറ്റ് ധർണ നാളെ
1246425
Tuesday, December 6, 2022 11:43 PM IST
മലപ്പുറം: സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും സർക്കാർ ആശുപത്രികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന പിൻവാതിൽ, അനധികൃത നിയമവിരുദ്ധ നിയമനങ്ങൾ നിർത്തലാക്കണമെന്നാവശ്യപ്പെട്ടു യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കളക്ടറേറ്റ് ധർണകളുടെ ഭാഗമായുള്ള ധർണാസമരം നാളെ മലപ്പുറം കളക്ടറേറ്റിനു മുന്നിൽ നടക്കും. രാവിലെ 9.30ന് മലപ്പുറം വാരിയൻകുന്നൻ കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ഹാൾ പരിസരത്ത് നിന്നു പ്രകടനമായി പത്തു മണിയോടെ സിവിൽസ്റ്റേഷൻ പരിസരത്ത് ആരംഭിക്കുന്ന ധർണ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് അഡ്വ. പി.എം.എ. സലാം ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ. എം. ലിജു മുഖ്യപ്രഭാഷണം നടത്തും. അഡ്വ. കെ.എൻ.എ. ഖാദർ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി, ആര്യാടൻ ഷൗക്കത്ത് എന്നിവർക്ക് പുറമെ യുഡിഎഫിന്റെ സംസ്ഥാന, ജില്ലാ നേതാക്കൾ പ്രസംഗിക്കും.