ഗുണ്ടാനിയമ പ്രകാരം നാടുകടത്തി
1243000
Friday, November 25, 2022 12:06 AM IST
നിലന്പൂർ: ഗുണ്ടാ നിയമപ്രകാരം നാടുകടത്തി. മന്പാട് പുളിക്കലോടിയിലെ പള്ളിക്കണ്ടി മുഹമ്മദി(ചെന്പൻ നാണി-60) നെയാണ് കെഎപിഎ നിയമ പ്രകാരം മലപ്പുറം ജില്ലയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തിയത്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ചെന്പൻ നാണിയുടെ വീട്ടിലെത്തി നിലന്പൂർ പോലീസ് സബ് ഇൻസ്പെക്ടർ വി. വിജയരാജൻ നടപ്പാക്കി. നവംബർ 24 മുതൽ ഒരു വർഷത്തേക്കാണ് ഇയാൾക്കു മലപ്പുറം ജില്ലയിലേക്ക് വിലക്കുള്ളതായി ആഭ്യന്തരവകുപ്പിൽ നിന്നുള്ള ഉത്തരവിറങ്ങിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾ നിരവധി തവണ മയക്കുമരുന്നു വിൽപ്പന നടത്തിയ കേസിലും മോഷണ കേസിലും പിടിയിലായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കഞ്ചാവ് കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ കേസ് കോടതികളിൽ വിചാരണയിലാണ്.