മത്സരവിജയികൾക്കു സ്വീകരണം നൽകി
1242166
Tuesday, November 22, 2022 12:16 AM IST
എടക്കര: കോട്ടയം പാന്പാടിയിൽ നടന്ന അഖില കേരള ഇന്റർ സ്പെഷൽ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചുങ്കത്തറ തലഞ്ഞി മദർ വെറൊണിക്ക സ്പെഷൽ സ്കൂൾ ചുങ്കത്തറ ടീം അംഗങ്ങൾക്കും മൂന്നാം സ്ഥാനം നേടിയ കരുനെച്ചി ന്യൂ ലീഫ് സ്പെഷൽ സ്കൂൾ ടീം അംഗങ്ങൾക്കും നിലന്പൂർ റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി.
നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും മദർ വെറോണിക്ക സ്പെഷൽ സ്കൂൾ മാനേജ്മെന്റ്, ന്യൂ ലീഫ് സ്കൂൾ മാനേജ്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി താരങ്ങളെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. മദർ വെറോണിക്ക സ്കൂൾ അധ്യാപകരായ ജോമി, ഡോണി, സ്പോർട്സ് അധ്യാപകരായ ജോബി, സഹൽ, ഷമീം എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി. പുഷ്പവല്ലി, ന്യൂ ലീഫ് സ്കൂൾ മാനേജർ റഫീഖ്, കോ-ഓർഡിനേറ്റർ ഹബീബ് എന്നിവർ പ്രസംഗിച്ചു.