സഹോദര സമാജം കരയോഗം മുൻ സൈനികരെ ആദരിച്ചു
1569734
Monday, June 23, 2025 6:16 AM IST
നേമം: കരമന സഹോദര സമാജം എൻഎസ്എസ് കരയോഗം അംഗങ്ങളായ മുൻ സൈനികരെ ആദരിച്ചു. ഡി. സുരേന്ദ്രൻ നായർ, എൻ. ജയകുമാർ, എസ്. സുന്ദര രാജൻനായർ, എം. സോമശേഖരൻ നായർ, എൻ. പുരുഷോത്തമക്കുറുപ്പ്, ജെ. സുധീർ, കെ.എസ് നാരായണൻ നായർ, വി. അപ്പുകുട്ടൻ പിള്ള, പി.ജി. പ്രമോദ്, വി.ശിവകുമാർ, എം. കാർത്തികേയൻ നായർ, സി.എസ്. അനിൽകുമാർ എന്നിവരെയാണ് ആദരിച്ചത്.
കുട്ടികൾക്കു വിദ്യാഭാസ സഹായ ധനം വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. ഉപേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു സെക്രട്ടറി എ. സതീഷ് കുമാർ, പി. ഗോപിനാഥൻ നായർ, ഗോപകുമാരൻ നായർ, ആനത്താനം സതീഷ്, പള്ളിത്താനം രാജേഷ് എന്നിവർ പങ്കെടുത്തു.