നെ​ടു​മ​ങ്ങാ​ട്: മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ക​ണ്ണാ​റം​കോ​ട്, പ​ട​വ​ള്ളി​കോ​ണം വാ​ർ​ഡു​ക​ളി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാവസ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടുകൊ​ണ്ട് ബിജെപി ​വാ​ർ​ഡു ക​മ്മി​റ്റി​ക​ൾ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ​രം സം​സ്ഥാ​ന വ​ക്താ​വ് യു​വ​രാ​ജ് ഗോ​കു​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം പ്ര​ശാ​ന്ത് ആ​ല​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യി​ട്ടു​ള്ള ബി.​എ​സ്. ബൈ​ജു, പൂ​വ​ത്ത​ല ഹ​രി​കു​മാ​ർ, ഏ​രിയാ പ്ര​സി​ഡന്‍റ് പ്ര​സാ​ദ് കോ​ട്ട​പ്പു​റം, ഏ​രിയാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ല​പ്പു​റം ബൈ​ജു, ഏരിയാ വൈസ് പ്ര​സി​ഡന്‍റ് വി. ​ര​വി, ബൂ​ത്ത് പ്ര​സി​ഡന്‍റുമാരാ​യ ഷി​ജു, ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.