പേ​രൂ​ർ​ക്ക​ട: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യെ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കാ​പ്പ ആ​ക്ട് പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. ത​മ്പാ​നൂ​ർ രാ​ജാ​ജി ന​ഗ​ർ ഫ്ലാ​റ്റ് ന​മ്പ​ർ 491-ൽ ​കു​ളി​ക്കാ​ത്ത അ​പ്പു എ​ന്ന് വി​ളി​ക്കു​ന്ന അ​ഭി​റാം (21) ആ​ണ് പി​ടി​യി​ലാ​യ​ത്.

കു​റ​ച്ചു​നാ​ൾ​മു​മ്പ് രാ​ജാ​ജി ന​ഗ​ർ സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. പ​ക്ഷേ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

ക​ന്‍റോ​ൺ​മെ​ന്‍റ് എ.​സി സ്റ്റ്യു​വ​ർ​ട്ട് കീ​ല​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സി​ഐ പ്ര​ജീ​ഷ് ശ​ശി എ​സ്ഐ​മാ​രാ​യ ജി​ജു കു​മാ​ർ, ഗ്രീ​ഷ്മ, ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് ടീം ​എ​സ്ഐ മി​ഥു​ൻ, പോ​ലീ​സു​കാ​രാ​യ സു​ജീ​ഷ്, സു​ബി എ​ന്നി​വ​ർ ചേ​ർ​ന്ന് കോ​യ​മ്പ​ത്തൂ​രി​നു സ​മീ​പ​ത്തു നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.