നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയത്തിൽ ദീപിക നമ്മുടെ ഭാഷ
1569727
Monday, June 23, 2025 6:16 AM IST
നാലാഞ്ചിറ: സർവോദയ സെൻട്രൽ വിദ്യാലയത്തിൽ വായനാദിനാഘോഷവും ദീപിക ബാലസഖ്യം, ദീപിക - നമ്മുടെ ഭാഷ പദ്ധതി എന്നിവയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ഫാ. കാരിക്കൽ ചാക്കോ വിൻസന്റ് നിർവഹിച്ചു. ദീപിക സർക്കുലേഷൻ മാനേജർ ഇ.വി. വർക്കി അധ്യക്ഷത വഹിച്ചു.
ദീപിക ബാലസഖ്യം പ്രവിശ്യ പ്രസിഡന്റ് അംബ്രോസ് പി. കുന്നിൽ ആശംസകൾ അർപ്പിച്ചു. ദീപിക ബാലസഖ്യം, ദീപിക - നമ്മുടെ ഭാഷ പദ്ധതിയും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി, സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന ആഘോഷ പരിപാടിയിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സ്കൂൾ പ്രിൻസിപ്പൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.